RECENT ORDER/CIRCULER

LATEST ORDER/CIRCULER
Sl No.Circulars No.DateAbstract
168929/എഫ്.എം1/2012/തസ്വഭവ30/01/2013തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ട് ക്യാരി ഓവര്‍ ചെയ്യുന്നത് സംബന്ധിച്ച്
25936/ഡി.ഡി3/2013/തസ്വഭവ30/01/2013ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട എന്നാല്‍ ബി.പി.എല്‍ കാര്‍ഡ് ലഭിക്കാത്ത കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡിലെ മൂന്നാം പേജില്‍ രേഖപ്പെടുത്തേണ്ട അധിക വിവരം സംബന്ധിച്ച മാര്‍ഗ്ഗ രേഖ
3ബി1-24056/201223/01/2013സേവന സിവില്‍ രജിസ്ട്രേഷന്‍ - ഇലക്ട്രോണിക് രജിസ്റ്റര്‍ തിരുത്തല്‍ - നടപടിക്രമം ആവിഷ്കരിക്കുന്നത് സംബന്ധിച്ച്


BASIC DATA

വിവരണം

അടിമാലി - 2010



1960 ലാണ് അടിമാലി ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ പടിഞ്ഞാറ് ഭാഗം കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, കിഴക്ക് വെള്ളത്തൂവല്‍ പഞ്ചായത്ത്, വടക്ക് മാങ്കുളം ഗ്രാമപഞ്ചായത്ത്, തെക്ക് പെരിയാര്‍ നദി എന്നിവയാണ്. 36314 മൊത്തജനസംഖ്യയുള്ള ഈ പഞ്ചായത്തില്‍ 17979 പേര്‍ സ്ത്രീകളും 18335 പേര്‍ പുരുഷന്‍മാരുമാണ്. 85% മാണ് ഇവിടുത്തെ സാക്ഷരതനിരക്ക് . മലനാട് ഭൂപ്രകൃതിയില്‍ ഉള്‍പ്പെടുന്ന അടിമാലി പഞ്ചായത്തിലെ പ്രധാന കാര്‍ഷികവിളകള്‍ റബ്ബര്‍, കുരുമുളക്, ഇഞ്ചി, കൊക്കൊ, വാഴ, തെങ്ങ്, ഏലം, മരച്ചീനി, കവുങ്ങ്, കാപ്പി എന്നിവയാണ്. ദേവിയാര്‍, പെരിയാര്‍ എന്നീ പുഴകള്‍ പഞ്ചായത്തിലൂടെ ഒഴുകുന്നു. 12കുളങ്ങളും 32പൊതുകിണറുകളുമുള്ള പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 40% വനപ്രദേശമാണ്. ഈ പഞ്ചായത്തില്‍ 132 പൊതുകുടിവെള്ള ടാപ്പുകളുണ്ട്. പഞ്ചായത്തിനെ രാത്രികാലങ്ങളില്‍ പ്രകാശപൂരിതമാക്കാന്‍ 147 തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചീറയന്‍പാറകുത്ത്, വാളറകുത്ത് എന്നിവയാണ് ഇവിടുത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍. നെടുമ്പാശ്ശേരി വിമാനത്താവളം, ആലുവ റെയില്‍വേ സ്റ്റേഷന്‍, അടിമാലി ബസ്സ് സ്റ്റാന്റ് എന്നിവയാണ് പഞ്ചായത്തിന് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗതാഗതസൌകര്യങ്ങള്‍. കൊച്ചി തുറമുഖമാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം. എന്‍.എച്ച് 49 പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണ്. കുടനിര്‍മ്മാണം, പായ നിര്‍മ്മാണം, ഐസ്ഫാക്ടറി, അച്ചടി, കറിപൌഡര്‍, ഭക്ഷ്യസംസ്കരണം, റെഡിമെയ്ഡ് യൂണിറ്റ് എന്നിവയാണ് ഇവിടുത്തെ വ്യവസായങ്ങള്‍. നാല് പെട്രോള്‍ ബങ്കുകളും മൂന്ന് ഗ്യാസ് ഏജന്‍സികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതു വിതരണ സംവിധാനത്തില്‍ കീഴില്‍ 22 റേഷന്‍കടകളും ഒരു മാവേലിസ്റ്റാറും ഒരു നീതി സ്റ്റാറും ഇവിടെ പ്രവര്‍ത്തിക്കുന്നു. വസ്ത്രവ്യാപാരകേന്ദ്രം, ഷോപ്പിംഗ് കോപ്ളക്സുകള്‍, അടിമാലി മാര്‍ക്കറ്റ് എന്നിവയാണ് പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍. സാംസ്കാരിക രംഗത്തെ സാന്നിദ്ധ്യമറിയിക്കുവാന്‍ മൂന്ന് ക്ഷേത്രങ്ങളും ഓരോ ക്രിസ്ത്യന്‍, മുസ്ളീം ദേവാലയങ്ങളും ഇവിടെ സ്ഥാപിതമാണ്. അടിമാലി ശിവക്ഷേത്രത്തിലെ ശിവരാത്രി, സെന്റ്ജൂഡ് പള്ളിയിലെ പെരുന്നാള്‍ എന്നിവ പ്രധാന ഉത്സവങ്ങളാണ്. സാഹിത്യകാരന്‍ ജോസ് കോനാട്ട്, പ്രശസ്ത വ്യവസായി ഈസ്റേണ്‍ മീരാന്‍ എന്നിവര്‍ പഞ്ചായത്തിലുള്ള പ്രശസ്ത വ്യക്തികളാണ്. കലാസാംസ്കാരിക സ്ഥാപനങ്ങളും ക്ളബ്ബുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യപരിപാലന രംഗത്ത് അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി, വിഭാഗങ്ങളിലായി 13 ആശുപത്രികള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. മൃഗസംരക്ഷണത്തിനായി ഒരു വെറ്റിനറി ആശുപത്രിയും നിലവിലുണ്ട്. റോട്ടറി ക്ളബ്ബ് അടിമാലി, പോള്‍ മെമ്മോറിയല്‍ എന്നിവയുടെ കീഴില്‍ ആംബുലന്‍സ് സൌകര്യവും ലഭ്യമായിട്ടുണ്ട്. പഞ്ചയാത്തിലെ വിദ്യാഭ്യാസമേഖലയെ പരിപോഷിപ്പിക്കുവാനായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി ആറു സ്കൂളുകള്‍ വീതം പ്രവര്‍ത്തിക്കുന്നു. മാര്‍ബസേലിയസ്, എസ്.എന്‍.ഡി.പി,. ബി.എഡ്. കോളേജ് എന്നീ രണ്ടു കോളേജുകളും ടെക്നിക്കല്‍ വിഭാഗത്തില്‍ ഒരു വി.എച്ച്.എസ്.എസ്സും ഇവിടെയുണ്ട്. പഞ്ചായത്തില്‍ കാര്‍മല്‍ ജോതി എന്ന പേരില്‍ സാമൂഹ്യ സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തിലെ ബാങ്കിംഗ് മേഖലയ്ക്ക് ശക്തി പകര്‍ന്നുകൊണ്ട് സഹകരണമേഖലയില്‍ ആറും, ദേശസാല്‍കൃത രംഗത്ത് നാലും ബാങ്കുകള്‍ നിലവിലുണ്ട്. കമ്മ്യൂണിറ്റി ഹാള്‍, കല്ല്യാണമണ്ഡപം, വായനശാല എന്നിവയും ഒരോന്നു വീതം ഇവിടെ സ്ഥാപിതമാണ്. പഞ്ചയത്തിലെ വൈദ്യുതി ബോര്‍ഡ് ഓഫീസ് അടിമാലി ലൈബ്രറി റോഡില്‍ സ്ഥിതിചെയ്യുന്നു. ഈ പഞ്ചായത്തില്‍ പോസ്റ്റ് ഓഫീസുകള്‍, ബി.എസ്.എന്‍.എല്‍ ഓഫീസ് തുടങ്ങി ആറ് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളും പഞ്ചായത്ത് ഓഫീസ്, എംപ്ളോയ്മെന്റ് ഓഫീസ്, കൃഷിഭവന്‍, കുടുംബകോടതി തുടങ്ങി 26 സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. ഈസ്റ്റേണ്‍ കറിപൌഡര്‍, പാല്‍കോ ഫുഡ് പ്രൊഡക്റ്റ്്സ്, നളന്ദ ബുക്ക് സ്റ്റാള്‍, കെ.എന്‍.പി.ടിംബേഴ്സ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാനസ്വകാര്യ സ്ഥാപനങ്ങള്‍.

-------------------------------------------------------------------------------------------------------------



മുന്‍ പ്രസിഡന്റുമാര്‍




ക്രമനമ്പര്‍ മുന്‍പ്രസിഡന്‍റുമാരുടെ പേരുവിവരം ഒദ്യോഗികകാലാവധി


1 ഇട്ടൂപ്പ് അഞ്ചേരില്‍ 1963-1979


2 എ.ജെ ജോണ്‍ 1979-1981


3 പി.ജെ വര്‍ഗ്ഗീസ് 1981-1984


4 സി.എന്‍ സോമരാജന്‍ 1988-1995


5 പി.വൈ അന്നക്കുട്ടി 1995-1999


6 മേരി പൌലോസ് 1999-2000


7 പി.എം ബേബി 2000-2005